കോഴിക്കോട്:കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാര്‍ഥിയായ എംഎസ്എഫ് ഹരിത നേതാവ് റീമ കുന്നുമ്മലാണ് വിജയിച്ചത്. എല്‍ഡിഎഫ് പതിറ്റാണ്ടുകളായി നിലനിര്‍ത്തിയ സീറ്റാണ് എംഎസ്എഫുകാരി പിടിച്ചെടുത്തത്. എംഎസ്എഫ് ഹരിത കോഴിക്കോട് ജില്ലാ സെക്രട്ടറിയായ 23കാരി റീമ നിയമവിദ്യാര്‍ഥിയാണ്