കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ

Dec. 13, 2025, 10:03 p.m.

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീ​ഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട് ന​ഗരത്തിൽ സംഘർഷം തുടരുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാനൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, കണ്ണൂരിലെ ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറിൽ പൊലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂർ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം. അതിനിടെ, കാസർകോട് മംഗൽപ്പാടിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ വീട്‌ കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാർഥി അഷ്‌റഫ്‌ പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തിൽ അഷ്‌റഫിന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റു


MORE LATEST NEWSES
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം
  • ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
  • ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം
  • യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി
  • ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം
  • ഒളിവിലിരുന്ന് മല്‍സരിച്ചു; ഫ്രഷ്കട്ട് സമരനായകന്‍ ബാബു കുടുക്കിലിന് ജയം
  • വയനാട്ടില്‍ യു.ഡി.എഫ് തേരോട്ടം
  • സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
  • ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്
  • ആകാംക്ഷയിൽ രാഷ്ട്രീയ കേരളം വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
  • താക്കോൽ തിരിച്ചുകിട്ടിയില്ല; പോളിങ് ബൂത്തായ സ്കൂൾ തുറന്നത് പൂട്ടുപൊളിച്ചശേഷം
  • ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; വിധിപ്പകർപ്പ് പുറത്ത്
  • മെഡിക്കൽ കോളേജ്-ദേവഗിരി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്
  • നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
  • പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
  • ആക്രമിക്കപ്പെട്ടയാൾ പ്രതിയായി മേപ്പാടി പോലീസിനെതിരെ പരാതിക്കാരൻ
  • സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 97,680 രൂപയായി, കൂടിയത് 1,800 രൂപ
  • നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
  • ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ*
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • 2020 നേക്കാള്‍ പോളിംഗ് കുറഞ്ഞു; തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
  • 30-ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും; 'ഫലസ്തീൻ 36' ഉദ്ഘാടന ചിത്രം
  • ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ വൈകുന്നു; ഇടിവ് തുടര്‍ന്ന് രൂപ; ഡോളറിന് 90 രൂപ 56 പൈസ
  • പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ
  • സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; ഹാൽ സിനിമയ്ക്ക് കടുംവെട്ട് പാടില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ തള്ളി
  • രാഹുൽ മാങ്കൂട്ടത്തിലിനെതി രായ കേസ് അന്വേഷിക്കാൻ ഒറ്റ സംഘം; ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല
  • ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാറിന് ജാമ്യമില്ല
  • അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണിപിടിയിൽ
  • വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
  • അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു വയനാട് സ്വദേശിക്ക് വധശിക്ഷ
  • തേനിയിൽ ഭാര്യയെയും ഭാര്യ സഹോദരനെയും യുവാവ് വെട്ടിക്കൊന്നു
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്.
  • മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം സർക്കാർ ഉത്തരവിറങ്ങി
  • മദ്യ ലഹരിയിലുണ്ടായ തര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു
  • മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  • എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • ക്രിസ്മസ് പുതുവത്സരം; സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം.
  • ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിൽ
  • കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.
  • തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി, പോളിംഗ് 75.38%
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി
  • വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
  • ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകളായ ലുത്ര ​സഹോദരങ്ങൾ തായ്‌ലൻഡിൽ കസ്റ്റഡിയിൽ
  • സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു, രാവിലെ ഇടിഞ്ഞ സ്വർണ വില ഉച്ചക്ക് ശേഷം ഉയർന്നു.
  • സെൽഫി എടുക്കുന്നതിനിടെ മൂന്നു മീറ്റർ താഴ്ചയിലേക്ക് വീണ് യുവാവിന് പരിക്ക്
  • തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്