തരുവണ:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം.ആകെയുള്ള ഇരുപത്തി നാല് സീറ്റിൽ മത്സരിച്ച പതിനാലു സീറ്റിലും വൻ ഭൂരിപക്ഷത്തോടെമുസ്ലിം ലീഗ് വിജയിച്ചു.ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനാണ് ഉള്ളത്.
വെള്ളമുണ്ടയും,തരുവണയും.രണ്ടിലും മുസ്ലിം ലീഗ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസി ഡന്റ് മുഫീദ തസ്‌നി തരുവണ ജില്ലാ ഡിവിഷണിലും(5710),വനിതാ ലീഗ് ജില്ലാ സെക്രട്ടറി സെൽമ മോയി (2219)വെള്ളമുണ്ട ജില്ലാ ഡിവിഷനിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ കട്ടയാട് ഡിവിഷനിൽ നിന്നും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജിയും(2629),തരുവണ ബ്ലോക്ക് ഡിവിഷനിൽ നിന്നും വനിതാ ലീഗ് മണ്ഡലം സെക്രട്ടറി ആസ്യ മൊയ്‌ദുവും (1112)വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
അങ്ങനെ കഴിഞ്ഞ പ്രാവശ്യം കൈവിട്ടു പോയ വെള്ളമുണ്ട പഞ്ചായത്തിൽ മുസ്ലിം ലീഗ് മത്സരിച്ച വാർഡ്,ബ്ലോക്ക്,ജില്ലാ ഡിവിഷനുകളിൽ മുഴുവൻ സീറ്റിലും വിജയിച്ചു ഒരു തേരോട്ടം തന്നെനടത്തിയിരിക്കുകയാണ്.മുസ്ലിം ലീഗ് വിജയിച്ച വാർഡുകളും ഭൂരിപക്ഷവും.കണ്ടത്തുവയൽ സുമേഷ്.എം (329),വെള്ളമുണ്ട പി.കെ.സലാം(428),പഴഞ്ചന ലീല ഗണേശൻ (351),പുളിഞ്ഞാൽ ആ തിക്ക ബായി (416),വെള്ളമുണ്ട സിറ്റി റംല മുഹമ്മദ്(459),കട്ടയാട് ഖമർലൈല(445),പരിയാരമുക്ക് സുമയ്യ ചാത്തോതു(231),തരുവണ മമ്മൂട്ടി മദനി (93),പീച്ചാംകോട് എഴുത്തൻമമ്മൂട്ടി(340),കെല്ലൂർ ഷമീർ തുരുത്തിയിൽ (207),മഴുവനൂർ സാവാൻ നാസർ (503),പുലിക്കാട് സൗദ കൊടുവേരി (165),ചെറു കര ബുഷ്‌റ കോമ്പി (79),മാനിയിൽ ഗീത.സി.സി.(11),എന്നിവരാണ് മുസ്ലിം ലീഗിൽ നിന്നും വിജയിച്ചത്.ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം വാർഡിൽ വെള്ളമുണ്ട പഞ്ചായത്തിലെ മഴുവനൂരിൽ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ നാസർ സാവാനാണ് (503).ചെറിയ ഒരു കൈപ്പിഴയിൽ കഴിഞ്ഞ ഒറ്റ പ്രാവശ്യം കൈവിട്ടു പോയ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ തരുവണ ഈ പ്രാവശ്യം തിരിച്ചു പിടിച്ചു.ജില്ലാ മൊത്തം ഉറ്റു നോക്കിയ തരുവണഡിവിഷൻ തിരിച്ചു പിടിച്ചത് പ്രവർത്തകർക്കു വൻ ആവേശമായി.