താനെ: ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലാൻഡിനെതിരെ മികച്ച വിജയവുമായി കേരളം. 316 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിൻ്റെ വിജയമാർജിൻ ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ പുതിയ റെക്കോർഡാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ലക്ഷിദ ജയനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 40ഉം ലക്ഷിദ 41ഉം റൺസെടുത്ത് പുറത്തായി.