കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശ്രീജിത്ത്, രഞ്ജിത്, ഫാസില്‍ എന്നിവരെയും മറ്റൊരാളെയുമാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പിന് പിറ്റേദിവസം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ വേങ്ങാട് പഞ്ചായത്തിലാണ് അക്രമസംഭവമുണ്ടായത്.
വേങ്ങാട് പഞ്ചായത്ത് മമ്പറം ടൗണ്‍ 16-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയുമാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ ആക്രമിച്ചത്. ബൂത്ത് ഏജന്റിന്റെ ജനസേവന കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതിനിടെ, ഞായറാഴ്ച രാവിലെ പയ്യന്നൂര്‍ നഗരസഭയിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് വെച്ചതായി കണ്ടെത്തി. പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ ഒ.വി. വിജേഷിന്റെ വീടിന് മുന്‍വശത്താണ് രാവിലെ റീത്ത് കണ്ടത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.