കണ്ണൂർ: പയ്യന്നൂർ നഗരസഭ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി.കെ സുരേഷിന്റെ കാനായിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെ ഓട്ടോറിക്ഷയിൽ എത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. നാലു തവണയാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. രാഷ്ട്രീയ വിരോധത്തിലുള്ള ആക്രമണമാണെന്ന് കാട്ടി സുരേഷ് പൊലീസിൽ പരാതി നൽകി.