കട്ടിപ്പാറ: ചമൽ പ്രദേശമായ ചുണ്ടൻകുഴി–മമ്പള്ളിക്കര ഭാഗങ്ങളിൽ രാത്രി അജ്ഞാത ജീവിയെ കണ്ടതായി പ്രദേശവാസികൾ. രാത്രി നായയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ പുറത്ത് അജ്ഞാത ജീവിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
വനപാലകർ സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് പരിശോധനയും തിരച്ചിലും നടത്തി. തിരച്ചിലിൽ ജീവിയുടെ കാൽപാടുകളോ മറ്റൊന്നും കണ്ടെത്താൻ സാധിച്ചില്ല. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.