കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രണ്ടാം തവണയാണ് വില കുതിച്ചുയരുന്നത്. ലക്ഷത്തിന് തൊട്ടരികിലെത്തിയിക്കുകയാമ് വില. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടികയാണ് ചെയ്തിരിക്കുന്നത്. ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്.
ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വര്‍ധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബര്‍ 12നായിരുന്നു സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.
ഉച്ചക്ക് ശേഷമുള്ള വര്‍ധന
ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ പവന് ഇങ്ങനെ പവന് 99,280 രൂപയുമായി.
ശനിയാഴ്ച നേരിയ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്‍ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില്‍ 20 രൂപയുടെ കുറവാണുണ്ടായത്. 10,095 രൂപയായാണ് കുറഞ്ഞത്. 14 കാരറ്റിന്റെ വില 15 രൂപ കുറഞ്ഞ് ഗ്രാമിന് 7,860 രൂപയായി ഇടിഞ്ഞു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയായിരുന്നു. ട്രായ് ഔണ്‍സിന് 18.60 ഡോളറിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. 4,300.4 ഡോളറായാണ് ഉയര്‍ന്നത്.
ഇന്ന് രാവിലത്തെ വില
പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണം വര്‍ധിച്ചത്. ഇതോടെ പവന്‍ വില 98,800 ആയി. 12,350 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 1.07 ശതമാനം ഉയര്‍ന്ന് 4,346.28 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.17 ശതമാനം ഉയര്‍ന്ന് 4,379.15 ഡോളറിലെത്തി. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വര്‍ണവില ഉയരുന്നതിനുളള പ്രധാനകാരണം.