മാനന്തവാടി: ഒഴക്കോടിയിൽ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
കാട്ടിമൂല സ്വദേശി ആദിത്യനാണ് മരിച്ചത്. വാളാട് പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. ആദിത്യൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ എസ് വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണി യോടെയാണ് സംഭവം.