പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയില്‍ വെച്ചായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല പാതയില്‍ പെരുനാടിനും വടശ്ശേരിക്കരയ്ക്കും ഇടയില്‍ ചെമ്പോണ്‍ എന്ന സ്ഥലത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
വളവുതിരിഞ്ഞു വരവെ നിയന്ത്രണം നഷ്ടമായി ബസ് റോഡിലേക്ക് മറിയുകയായിരുന്നു. നാലുപേര്‍ക്കാണ് സാരമായി പരിക്കേറ്റത്. അപകടത്തില്‍ ഒരാളുടെ കാല്‍ അറ്റുപോയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.