ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യയെ 315 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാന്‍ കുണ്ടുവിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തപ്പോള്‍ മലേഷ്യ 32.1 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതാമനായി ക്രീസിലെത്തിയ 35 റണ്‍സെടുത്ത ഹംസ പാംഗിയാണ് മലേഷ്യയുടെ ടോപ് സ്കോറര്‍. 13 റണ്‍സെടുത്ത ക്യാപ്റ്റൻ ഡീസ പാട്രോയും 12 റണ്‍സെടുത്ത മുഹമ്മദ് അഫിനിദും 10 റണ്‍സെടുത്ത ജാഷ്വിന്‍ കൃഷ്ണമൂര്‍ത്തിയും മാത്രമാണ് മലേഷ്യൻ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ 22 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ടു വിക്കറ്റെടുത്തു.