താനൂർ: മൂച്ചിക്കലിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ചെറിയമുണ്ടം തറയിൽ സ്വദേശി കാഞ്ഞിരങ്ങാട് കുഞ്ഞിൻ(67) ആണ് ഇന്ന് രാവിലെ എട്ടുമണിയോടെ മൂച്ചിക്കൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത് ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ടിഡിആർഎഫ് വളണ്ടിയർമാർ സ്ഥലത്തെത്തുകയും, മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റി. ടിഡിആർഎഫ് വളണ്ടിയർ ക്യാപ്റ്റൻ അർഷാദിനെ നേതൃത്വത്തിലുള്ള താനൂർ, തിരൂർ യൂണിറ്റിലെ അംഗങ്ങളും, താനൂർ എസ്ഐ സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, തിരൂർ ആർ പി എഫ് എസ് ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും, നാട്ടുകാരും ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.