തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടി.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.