നാദാപുരം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 41 വര്‍ഷം കഠിന തടവും 52000രൂപ പിഴയും വിധിച്ച് കോടതി. വളയം ചെറുമോത്ത് സ്വദേശി പഞ്ചാര മൂസ ഗണപതിയാട്ട് മൂസ (64) യെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്
2021 ആഗസ്റ്റ് 31നായിരുന്നു കേസിനാസ്പദമായ സംഭവം. വളയം ടൗണിലുള്ള ബസ്സ്‌റ്റോപ്പിന്റെ കെട്ടിടത്തില്‍ കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ലൈംഗിക അതിക്രമം നടത്തുകയും 50 രൂപ നല്‍കുകയുമായിരുന്നു. കുട്ടി ബന്ധുക്കളോട് കാര്യം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്സോനിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്.
തുടര്‍ന്ന് നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്ത് വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അജേഷ്, വളയം എ.എസ്.ഐഎന്‍ സി കുഞ്ഞുമോള്‍ എന്നിവരാണ് കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്ന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ പി.എം.ഷാനി പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചു.