കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും (18-12-25) കൂടി. ഗ്രാമിന് 30 രൂപയുടേയും പവന് 240 രൂപയു
ടേയും വര്‍ധനയാണ് ഇന്നുണ്ടായത്. നേരിയ ഇടിവിന് ശേഷം ഇന്നലെ വീണ്ടും സ്വര്‍ണ വില കുതിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായി. അന്താരാഷ്ട്രവിപണിയിലും ഇന്നലെ വന്‍ കുതിപ്പായിരുന്നു. സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 17.89 ഡോളര്‍ കൂടി 4,323.78 ഡോളറായി. 0.42 ശതമാനമാണ് വര്‍ധിച്ചത്.
തിങ്കളാഴ്ച രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു. രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വര്‍ധിച്ച് 98,800 രൂപയുമായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടി. ഇത് ഗ്രാം വില 12,410 രൂപയിലും പവന്‍ വില 99,280 രൂപയിലുമെത്തിച്ചു. സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ് ആണിത്. 720 രൂപ കൂടി കൂടിയാല്‍ ഒരുലക്ഷം രൂപയില്‍ എത്തുമായിരുന്നു. അവിടെ നിന്നാണ് നിന്നാണ് അടുത്ത ദിവസം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞത്. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 12,360 ആയി. പവന് 240 രൂപ കൂടി 98,880 രൂപയായി.
24 കാരറ്റ്
ഗ്രാമിന് 33 രൂപ കൂടി 13,484
പവന് 264 രൂപ കൂടി 1,07,872
22 കാരറ്റ്
ഗ്രാമിന് 30 രൂപ കൂടി 12,360
പവന് 240 രൂപ കൂടി 98,880
18 കാരറ്റ്
ഗ്രാമിന് 25 രൂപ കൂടി 10,113
പവന് 200 രൂപ കൂടി 80,904.
ഡിസംബര്‍ 12നായിരുന്നു നേരത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില. ആഗോള വിപണിയില്‍ വന്‍ ഇടിവാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 50 ഡോളറോളം കുറഞ്ഞ് 4,288.75 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 22.25 ഡോളര്‍ കൂടി 4,354.55 ആയിരുന്നു.