തരുവണ:ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ എപ്പോഴും ഉണ്ടാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർപി.കെ.അബൂബക്കർ.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോട് പെരുമാറാനും സാധാരണക്കാരുടെ പ്രശ്നങ്ങൾഎന്തൊക്കെയാണെന്ന് കണ്ടെത്താനും അതിന് ശാശ്വത പരിഹാരം കാണാനും ജനപ്രതിനിധികൾക്ക് കഴിയണം.
ജനങ്ങളുടെ പ്രതിനിധിയായ വർക്കുള്ള ഉത്തരവാദിത്വം ഏറെയാണെന്നും അത് നിറവേറ്റിയാൽ മാത്രമേ ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലീം ലീഗ് പ്രതിനിധികളുടെ സംഗമം കെല്ലൂർ നാലാം മൈൽ സി.എ. എച്ച് ഓഡിറ്റോറിയത്തിൽവെച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന പി.കെ.എ.ഗ്രാമ വാർഡുകളിൽവി ജയിച്ച 41പേരേയുംബ്ലോക്കിൽ നിന്നും വിജയിച്ചഅഞ്ച് പേരെയും
ജില്ലാ പഞ്ചായത്തിൽ നിന്നും വിജയിച്ചരണ്ടു പേരെയും പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളേയുമാണ് ആദരിച്ചത്.രയരോത്ത്അബ്ദുള്ള,അദ്ധ്യക്ഷത വഹിച്ചു. കെ.സി.അസീസ്, സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റു മാരായ എൻ.നിസാർ അഹമ്മദ്,റസാഖ് കൽപ്പറ്റ,സെക്ര
ട്ടറിമാരായസി.കുഞ്ഞബ്ദുല്ല, കെ.ഹാരിസ്,വി.ആസ്സയ്നർ ഹാജി,മണ്ഡലം ഭാരവാഹികളായ കടവത്ത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുൾ അസീസ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വി.അബ്ദുള്ള ഹാജി,പടയൻ മുഹമ്മദ്,സി.പി. മൊയ്‌ദു ഹാജി,മുഫീദ തസ്‌നി,ശിഹാബ് മലബാർ, കേളോത്ത്അബ്ദുള്ള, പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,എം.സുലൈമാൻ ഹാജി,കുനിയൻ അസീസ്,ശിഹാബ് മലബാർ,കേളോത്തുസലീം,സെൽമ മോയി,ബ്രാൻ അഹമ്മദ് കുട്ടി,സി.സി.അന്ദ്രു ഹാജി,പാറക്ക മമ്മൂട്ടി,പി.വി.എസ്.മൂസ്സ,വി.മമ്മൂട്ടിഹാജി,ആസ്യ മൊയ്‌ദു, സംബന്ധിച്ചു..