കോഴിക്കോട്.ചരിത്രത്തിലാദ്യമായി യു.ഡി.എഫ് ഭരണം പിടിച്ച കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ നവാസ് നെ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. മുസ്ലിം ലീഗ് വാണിമേല്‍ പഞ്ചായത്ത് ജന:സിക്രട്ടറി, മുസ് ലിം യൂത്ത് ലീഗ് ജില്ലാ ജന:സിക്രട്ടറി, എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട്, ജന:സിക്രട്ടറി, ജില്ലാ ജന:സിക്രട്ടറി, സംസ്ഥാന വൈ.പ്രസിഡണ്ട്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്നി തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എ (സോഷ്യോളജി), എം.എഡ് ബിരുദധാരിയാണ്. ടി.ഐ.എം.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഭാര്യ ഫെമിന (ഡിഎസ്ടി റിസര്‍ച്ച് ഫെല്ലോ കെമിസ്ട്രി, ഫറൂഖ് കോളജ്), മക്കള്‍: ഫറാന ഫൈഷ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), നസാഫറിന്‍ (അല്‍ഫറൂഖ്),