താമരശ്ശേരി: ചുരം ഏഴാം വളവിൽ ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു.
വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും 6,7,8 വളവുകൾക്കിടയിൽ വളരെ പതിയെ ആണ് വാഹനങ്ങൾ നീങ്ങുന്നത്.
വാഹനത്തിരക്ക് അധികമായാൽ ഗതാഗത കുരുക്ക് രൂക്ഷമാവാൻ സാധ്യതയുണ്ട്.