കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വിലയില്‍ ഇന്ന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണം പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഇടിവുണ്ടായെങ്കിലും പവന്‍ വില ലക്ഷത്തിലേക്കെത്താന്‍ അധികദൂരമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. 2026 ആകുമ്പോഴേക്കും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്നാണ് പല വിദഗ്ധരുടേയും പ്രവചനം.
രൂപയുടെ മൂല്യം ഇടിയുന്നത് അടക്കമുള്ള വിവിധ ഘടകങ്ങള്‍ സ്വർണ വിലയുടെ വർധനവിന് ആക്കം കൂട്ടുന്നു. കറന്‍സിയുടെ മൂല്യം താഴേക്ക് പോകുമ്പോള്‍ സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് വില കൂടും. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നതിനെ പിടിച്ചു നിര്‍ത്തുന്നതിനായി ഡോളര്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് റിലീസ് ചെയ്തുകൊണ്ട് പരമാവധി ഗോള്‍ഡ് വാങ്ങുന്ന ഒരു പ്രവണതയും നിലനില്‍ക്കുന്നുണ്ട്. അതും സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാകുന്നു.