കട്ടിപ്പാറ : കന്നൂട്ടിപ്പാറ IUM LP സ്കൂളിൽ നടത്തിയ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഡേ വിപുലമായ രീതിയിൽ കൊണ്ടാടി. മൂന്നു ദിവസങ്ങളിലായി നടന്ന വിദ്യാർത്ഥികളുടെ പരിപാടികൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി.. സ്കൂൾ ചീഫ് പ്രമോട്ടർ എ കെ
അബൂബക്കർ കുട്ടി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി..
വിദ്യാർത്ഥികൾക്കായി കളറിങ്, കാലിഗ്രാഫി
ഫോട്ടോ കോന്റസ്റ്റ് എന്നീ മത്സരവും രക്ഷകർത്താക്കൾക്ക് ഫുഡ് ഫെസ്റ്റ് എന്നിവ മേളയിൽ ആവേശം വിതറി. താമരശ്ശേരി സബ്ജില്ല അറബിക് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് വിങ്സ് പ്രിൻസിപ്പൽ സജീന ടീച്ചർ ഉപഹാരം സമർപ്പിച്ചു. മക്തബ് വ്ലോഗ് സംഘടിപ്പിച്ച ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിൽ എ പ്ലസ് കരസ്ഥമാക്കിയ മുഹമ്മദ് അജുവദ്, മുഹമ്മദ് താഹിർ എന്നിവർക്കുള്ള മൊമെന്റോ
പ്രധാനഅധ്യാപിക കെപി ജെസീന കൈമാറി.
അറബി ഭാഷ വിദ്യാർത്ഥികളിൽ നൽകുന്ന സാംസ്കാരിക ബോധവും, അതിന്റെ നൈപുണ്യവും അവരിൽ പുതിയ വാതായനം തുറക്കാൻ കാരണമാകുന്നു എന്ന് മുഖ്യപ്രഭാഷണത്തിലൂടെ അലിഫ് അറബിക് കൺവീനർ കെസി ശിഹാബ് സൂചിപ്പിച്ചു.
പ്രോഗ്രാമിൽ മുഖ്യാതിഥിയായി പ്രശസ്ത ഗായകൻ
ടി കെ സൈനുവിന്റെ ഗാനാലാപനം സദസ്സിൽ കുളിർമയേകി., പി ടി എ,എം പി ടി എ എന്നിവരുടെ സാന്നിധ്യവും, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഒരുക്കിയ അറേബ്യൻ മന്തിയും പ്രോഗ്രാമിന് മാറ്റ് കൂട്ടി..ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് സജ്നാ നിസാർ, എസ്.ആർ ജി കൺവീനർ ദിൻഷാ ദിനേശ്, സ്റ്റാഫ് സെക്രട്ടറി തസ്‌ലീന പി പി,ഷാഹിന കെ കെ,ഷബീജ് ടി എം, ഫൈസ് ഹമദാനി, യാസീൻ പി, എന്നിവർ നേതൃത്വം നൽകി..നീതു പീറ്റർ,റൂബി എം എ, അനുശ്രീ പി പി, തസ്‌നി എം പി, മുബീർ തോലത്ത്, ജംഷീന, മുനവ്വറ, സലാം കന്നൂട്ടിപ്പറ,ലത്തീഫ് വാപ്പനാം പൊയിൽ പി കെ മുഹമ്മദാലി എന്നിവർ സംബന്ധിച്ചു..
*