കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.

Dec. 20, 2025, 7:07 a.m.

ആലപ്പുഴ: കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ നോര്‍ത്ത് വടക്കമ്പൽ കടവിക്കൽ വിനോദ് ജോണിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. നിലമ്പൂരിൽ മാത്രം 30 ഓളം പേരെയാണ് ഇയാൾ ഇത്തരത്തിൽ പറ്റിച്ചത്. മറ്റ് ജില്ലകളിലും സമാനതട്ടിപ്പ് നടത്തി. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷിലാണ് പരാതിക്കാരൻ. ക്രൂസ് കപ്പലിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പ്രതി വിനോദ് ജോൺ നേരത്തെ കപ്പൻ ജീവനക്കാരൻ ആയിരുന്നു. അക്കാലത്തെ ചിത്രങ്ങളും മറ്റും കാണിച്ചാണ് ആവശ്യക്കാരുടെ വിശ്വാസ്യത നേടാറ്. നിമ്പൂര്‍ മേഖലയിൽ മാത്രം 35 യുവാക്കളെ വിനോദ് ജോൺ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പണം വാങ്ങിയ ശേഷം യുവാക്കളെ മുബൈയിൽ കൊണ്ടുപോകും. അവിടെ റൂം എടുത്ത് താമസിപ്പിക്കും. പിന്നെ വ്യത്യസ്ത കാരണം പറഞ്ഞ് മടക്കി അയക്കും. നിലമ്പൂരിൽ മെഹര്‍ ട്രാവൽസിനെ കരുവാക്കിയാണ് തട്ടിപ്പ്. ട്രാവൽസ് ഉടമ മെഹര്‍ബാനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. നല്ല കമ്മീഷൻ നൽകിയാണ് ട്രാവൽസ് ഉമടകളെ തട്ടിപ്പിന് മറയാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മറ്റുള്ളവരുടെ പേരിലെടുത്ത സിം കാഡുകളും പുതിയ ഫോണും വ്യാജരേഖ ഉപയോഗിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഉഡുപ്പിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പൊലീസ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


MORE LATEST NEWSES
  • 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; ഉള്ളിയേരിയിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍.
  • *പുതുപ്പാടിയില്‍ ബിജു താന്നിക്കാകുഴി പ്രസിഡണ്ടും നജുമുന്നിസ ഷെരീഫ് വൈസ് പ്രസിഡണ്ടുമാവും*
  • ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്
  • വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി.
  • പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
  • ഐ യു എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഡേക്ക് സമാപനം*
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്; വിഡി സതീശൻ
  • പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ
  • അണലി' സംപ്രേഷണം റദ്ദാക്കണമെന്ന് കൂടത്തായി ജോളി; അംഗീകരിക്കാതെ കോടതി
  • പാലക്കാട് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ
  • മരണ വാർത്ത
  • സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ
  • മണപ്പുറത്ത് എത്തിയ യുവാക്കളുടെ തലക്ക് അടിച്ച ശേഷം ഫോണും പണവും കവർന്ന കേസ്; പ്രതികൾ പിടിയിൽ
  • ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • കേസെടുക്കില്ല, കത്തും അയക്കില്ല; പോറ്റിയേ കേറ്റിയേ വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്
  • അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
  • പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
  • ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി
  • ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷിക്കും
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്‍റെ ദേഹമുഴുവന്‍ അടിയുടെ പാടുക‌ള്‍
  • നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു
  • ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.
  • എന്യൂമറേഷൻ പൂർത്തിയായി; കരട്​ പട്ടിക 23ന്​
  • രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
  • സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
  • ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിൽ തീപിടുത്തം ; യാത്രക്കാർ സുരക്ഷിതർ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • ലയൺ സിനിമ കഥ പോലെ തിരുവമ്പാടിയിലെ ഹീറേയായി ജിതിൻ പല്ലാട്ട്*
  • മരണ വാർത്ത
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ നവാസ്
  • സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ
  • ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ ഉണ്ടാവണമെന്ന് ട്രഷറർപി.കെ. അബൂബക്കർ.
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മെമ്പർമാരെ നിർമ്മല സ്കൂളിൽ ആദരിച്ചു*
  • പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ചു; ഒരു മരണം
  • കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
  • പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഏലയ്ക്ക മോഷ്ടിച്ചു വില്‍പന നടത്തുന്ന യുവാവ് പിടിയിൽ
  • രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
  • മസാല ബോണ്ടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
  • മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി
  • ശക്തമായ കാറ്റിൽ കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
  • SIR പട്ടികയിൽ നിന്ന് പുറത്താകുമോ? പട്ടിക പരിശോധിക്കാം, പേരുള്ളവർ ഇന്നുതന്നെ ബിഎൽഒയെ അറിയിക്കണം; പ്രവാസികളും ശ്രദ്ധിക്കുക
  • കൗടില്യ​ന്റെ അർത്ഥശാസ്ത്രം ബാങ്കിങ്, അടിസ്ഥാന വികസനത്തിന് മാതൃകയെന്ന് എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകം
  • ദിലീപിന്‍റെ പാസ്പോര്‍ട്ട് മടക്കി നല്‍കും; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല
  • ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം