പുതുപ്പാടി: നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ച പുതുപ്പാടിയില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസ്സ് നേതാവ് ബിജു താന്നിക്കാകുഴി പ്രസിഡണ്ടായും,നജുമുന്നിസ ഷെരീഫ് വൈസ് പ്രസിഡണ്ടായും ചുമതലയേൽക്കും.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ തുടങ്ങിയ മേഖലയില്‍ മുന്‍ കാലങ്ങളില്‍ കഴിവ് തെളിയിച്ച ബിജു താന്നിക്കാകുഴി മമ്മുണ്ണിപ്പടി വാര്‍ഡില്‍ നിന്ന് നാനൂറില്‍ പരം
വോട്ടുകളുടെ ഉജ്ജ്വല ജയം സ്വന്തമാക്കിയാണ് പഞ്ചായത്തിലെത്തുന്നത്
കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡണ്ട് പദവിയിലിരുന്ന് പുതുപ്പാടിയിൽ വികസന വിപ്ലവം തീർത്ത നജ്മുന്നിസാ ഷെരീഫ് ഈ ഈ പ്രാവശ്യം വൈസ് പ്രസിഡണ്ടായി ചുമതലയേല്‍ക്കും. മുസ്ലീം ലീഗിന് ലഭിച്ച ആദ്യ രണ്ടര വര്‍ഷത്തെ പദവിയിലേക്കാണ് ചുമതല. എല്‍ഡിഫ് സിറ്റിങ് സീറ്റായ മുപ്പതേക്രയില്‍ നാനൂറില്‍ പരം വോട്ടുകളുടെ ഉജ്ജ്വല വിജയം നേടിയാണ് നജ്മുന്നിസ വൈസ് പ്രസിഡണ്ടാവുന്നത്.