ശ്രീനിവാസന്‍റെ മൃതദേഹം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ ടൗൺഹാളിൽ; സംസ്ക്കാരം നാളെ രാവിലെ

Dec. 20, 2025, 12:29 p.m.

കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍റെ അന്ത്യം സംഭവിച്ചത് ഇന്ന് രാവിലെ എട്ടരയോടെ. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴിക്ക് അസുഖം മൂർഛിക്കുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്.

10 മണിയോടെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തു മണിക്ക് സംസ്ക്കരിക്കും.

മരണസമയത്ത് സ്ഥലത്തില്ലാതിരുന്ന മകൻ വിനീത് ശ്രീനിവാസൻ യാത്ര റദ്ദാക്കി ആശുപത്രിയിലെത്തി. സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവ നിരവധി പേരാണ് ശ്രീനിവാസനെ അവസാനമായി കാണാനെത്തിക്കൊണ്ടിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എം.എൽ.എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്നാണ് അറിയുന്നത്.

1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഒരുപാട് ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കി. പിന്നീട് സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടികൾ മലയാളിക്ക് സമ്മാനിച്ചു.

സന്മസുളളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അഴകിയ രാവണൻ, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ഉദയനാണ് താരം, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെുന്ന ചിത്രമാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.

വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.


MORE LATEST NEWSES
  • കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
  • ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
  • വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാല് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകർ
  • ന്യൂനപക്ഷ വിദ്യാർഥികൾക്ക് സിഎച്ച് മുഹമ്മദ് കോയ സകോളർഷിപ്പ്; അപേക്ഷ ജനുവരി 9 വരെ
  • എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസ്; സഹോദരീപുത്രനു 31 വർഷം തടവ്
  • കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; ഉള്ളിയേരിയിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍.
  • *പുതുപ്പാടിയില്‍ ബിജു താന്നിക്കാകുഴി പ്രസിഡണ്ടും നജുമുന്നിസ ഷെരീഫ് വൈസ് പ്രസിഡണ്ടുമാവും*
  • ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്
  • കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.
  • വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി.
  • പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
  • ഐ യു എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഡേക്ക് സമാപനം*
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്; വിഡി സതീശൻ
  • പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ
  • അണലി' സംപ്രേഷണം റദ്ദാക്കണമെന്ന് കൂടത്തായി ജോളി; അംഗീകരിക്കാതെ കോടതി
  • പാലക്കാട് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ
  • മരണ വാർത്ത
  • സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ
  • മണപ്പുറത്ത് എത്തിയ യുവാക്കളുടെ തലക്ക് അടിച്ച ശേഷം ഫോണും പണവും കവർന്ന കേസ്; പ്രതികൾ പിടിയിൽ
  • ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • കേസെടുക്കില്ല, കത്തും അയക്കില്ല; പോറ്റിയേ കേറ്റിയേ വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്
  • അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
  • പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
  • ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി
  • ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷിക്കും
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്‍റെ ദേഹമുഴുവന്‍ അടിയുടെ പാടുക‌ള്‍
  • നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു
  • ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.
  • എന്യൂമറേഷൻ പൂർത്തിയായി; കരട്​ പട്ടിക 23ന്​
  • രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
  • സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
  • ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിൽ തീപിടുത്തം ; യാത്രക്കാർ സുരക്ഷിതർ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • ലയൺ സിനിമ കഥ പോലെ തിരുവമ്പാടിയിലെ ഹീറേയായി ജിതിൻ പല്ലാട്ട്*
  • മരണ വാർത്ത
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ നവാസ്
  • സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ
  • ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ ഉണ്ടാവണമെന്ന് ട്രഷറർപി.കെ. അബൂബക്കർ.
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മെമ്പർമാരെ നിർമ്മല സ്കൂളിൽ ആദരിച്ചു*
  • പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ചു; ഒരു മരണം
  • കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
  • പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഏലയ്ക്ക മോഷ്ടിച്ചു വില്‍പന നടത്തുന്ന യുവാവ് പിടിയിൽ
  • രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
  • മസാല ബോണ്ടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ