മലപ്പുറം: നറുകരയിൽ കവുങ്ങിൻ തോപ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകൻ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗർ ശ്മശാനത്തിന് താഴെ കവുങ്ങിൻ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുർഗന്ധം പരക്കാൻ തുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നിഷാന്തിന്റേത് അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.