സുൽത്താൻ ബത്തേരി: കട്ടയാട് വീണ്ടും പുലിയിറങ്ങി നായയെ
കൊന്നുതിന്നു. കട്ടയാട് രത്നഗിരി രാജന്റെ നായയെയാണ് ഇന്ന് പുലർച്ചെ കൂട് തകർത്ത് പുലി പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് രാജന്റെ നായയെ പുലി പിടിക്കുന്നത്. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്‌തു. ജനവാസമേഖലയിൽ തുടർച്ചയായി ഭീതിയിലാഴ്ത്തിയിട്ടുണ്ട്.