തിരുവനന്തപുരം:ജപ്പാന്‍ ജ്വരത്തെ ചെറുക്കാന്‍ പ്രതിരോധ വാക്സിനുമായി ആരോഗ്യവകുപ്പ്. ജെന്‍വാക് എന്ന പേരിലുള്ള വാക്സിനേഷന്‍ ഒന്ന് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്താന്‍ തീരുമാനം. മലപ്പുറം,കോഴിക്കോട് ജില്ലകളിലായാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 2009 മുതല്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന വാക്സിന്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. നിലവില്‍ സംഘടിത പ്രവര്‍ത്തനമായി നടത്തുന്ന വാക്സിനേഷന്‍ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് നടപ്പാക്കുക.
വാക്സിനേഷന്‍ വിജയകരമായി നടത്താന്‍ ആരോഗ്യവകുപ്പിന് വിദ്യാലയ അധികൃതരുടെയും രക്ഷിതാക്കളുടെയും സമ്പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദ്ദേശിച്ചു
സിംഗിൾ ഇന്‍ഞ്ചക്ഷനായ വാക്സിനേഷന്‍ ജനുവരി മുതല്‍ മെയ് വരെ ക്യാംപയിനായാണ് നടത്തുക. ജനുവരി മുതല്‍ സ്‌കൂളുകള്‍ വഴിയും മാര്‍ച്ചില്‍ അങ്കണവാടികള്‍ വഴിയും നടത്തും. അഞ്ച് ലക്ഷത്തോളം വാക്സിന്‍ ജില്ലയില്‍ എത്തിക്കഴിഞ്ഞു.
ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ (ജപ്പാന്‍ ജ്വരം) ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് ജെ.ഇ. വാക്സിന്‍ നല്‍കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു