കോഴിക്കോട്: ലഹരിയ്ക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനെയാണ് പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകനും യാസിറിന്റെ സഹോദരനുമായ ജാബിറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.യാസിർ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചതാണെന്നും. അബദ്ധത്തിൽ കുത്തേൽക്കുകയായിരുന്നുവെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് അബൂബക്കര്‍ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. പരിക്കേറ്റ യാസിർ അറാഫത്തിനെ കോഴിക്കോട് ബീച്ചാശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മകൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും. ആക്രമണം പതിവാണെന്നും പിതാവ് പോലീസിനോട് പറഞ്ഞു.