ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം

Dec. 21, 2025, 2:31 p.m.

2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും.

പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.

പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ വരുമാനം പ്രതിവർഷം 600 കോടി രൂപ വർദ്ധിക്കും. പ്രവർത്തന ചിലവുകളിൽ ഉണ്ടായ വർദ്ധനവാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റെയില്‍വേ പറയുന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രമുള്ള ചെലവ് 1,15,000 കോടി രൂപയായും പെൻഷൻ ചെലവ് 60,000 കോടി രൂപയായും വർദ്ധിച്ചിട്ടുണ്ടെന്നും റെയില്‍വേ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ആകെ പ്രവർത്തന ചെലവ് 2,63,000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഈ അധിക ബാധ്യത നികത്താന്‍ ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ വര്‍ധിപ്പിക്കാനും ശ്രമിക്കുന്നതായി റെയിൽവേ പ്രസ്താവനയിൽ പറയുന്നു. 

കഴിഞ്ഞ ജൂലൈയിവും റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എ.സി ക്ലാസുകളിലെ യാത്രാനിരക്ക് കിലോമീറ്ററിന് ഒരു പൈസയും എ.സി ക്ലാസുകളിലെ യാത്രാനിരക്ക് കിലോമീറ്ററിന് രണ്ട് പൈസയും വർദ്ധിപ്പിച്ചിരുന്നു. അതിനുമുമ്പ്, 2020 ജനുവരി 1 ന് ഓർഡിനറി, മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ സെക്കൻഡ് ക്ലാസ് നിരക്ക് യഥാക്രമം കിലോമീറ്ററിന് 1 പൈസയും 2 പൈസയും വർദ്ധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസുകളിലെയും എസി ക്ലാസുകളിലെയും നിരക്ക് കിലോമീറ്ററിന് 2 പൈസയും 4 പൈസയും വർദ്ധിപ്പിക്കുകയും ചെയ്തു. യാത്രാനിരക്കുകളിൽ വര്‍ധിപ്പിച്ചെങ്കിലും ചരക്ക് നീക്കത്തിനുള്ള നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. പ്രവർത്തന ചിലവുകൾ വർദ്ധിച്ചിട്ടും 2018ന് ശേഷം ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 


MORE LATEST NEWSES
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
  • ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
  • മരണ വാർത്ത
  • അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ല; കർശനമായി നടപ്പിലാക്കും: മന്ത്രി ശിവന്‍കുട്ടി
  • കോഴിക്കോട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ
  • ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും കയ്യേറ്റം
  • വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
  • എസ്.ഐ.ആര്‍: കേരളത്തില്‍ അജ്ഞാത വോട്ടര്‍മാര്‍ കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍
  • ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും,
  • യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
  • പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
  • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
  • മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ.
  • കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ
  • നിര്യാതനായി
  • ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും
  • വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു
  • കട്ടയാട് വീണ്ടും പുലിശല്യം രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ നായയെയും പുലി പിടിച്ചു
  • യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ
  • അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു
  • ചുരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
  • സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം
  • ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • മലപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
  • ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
  • ശ്രീനിവാസന്‍റെ മൃതദേഹം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ ടൗൺഹാളിൽ; സംസ്ക്കാരം നാളെ രാവിലെ
  • വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാല് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകർ
  • ന്യൂനപക്ഷ വിദ്യാർഥികൾക്ക് സിഎച്ച് മുഹമ്മദ് കോയ സകോളർഷിപ്പ്; അപേക്ഷ ജനുവരി 9 വരെ
  • എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസ്; സഹോദരീപുത്രനു 31 വർഷം തടവ്
  • കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; ഉള്ളിയേരിയിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍.
  • *പുതുപ്പാടിയില്‍ ബിജു താന്നിക്കാകുഴി പ്രസിഡണ്ടും നജുമുന്നിസ ഷെരീഫ് വൈസ് പ്രസിഡണ്ടുമാവും*
  • ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്
  • കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.
  • വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി.
  • പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
  • ഐ യു എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഡേക്ക് സമാപനം*
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്; വിഡി സതീശൻ
  • പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ
  • അണലി' സംപ്രേഷണം റദ്ദാക്കണമെന്ന് കൂടത്തായി ജോളി; അംഗീകരിക്കാതെ കോടതി
  • പാലക്കാട് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ
  • മരണ വാർത്ത
  • സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ