യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Dec. 22, 2025, 4:56 p.m.

കൊച്ചി: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്ന യുഡിഎഫ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നേക്കാം എന്നതിനപ്പുറം, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറും. ഇന്‍ഫ്‌ലുവന്‍സേഴ്‌സും പതിറ്റാണ്ടുകളായി ഇടതുപക്ഷ സഹയാത്രികരായി പ്രവര്‍ത്തിക്കുന്നവരും ഈ പ്ലാറ്റ്‌ഫോമിലുണ്ടാകും. അവര്‍ ഇടതുപക്ഷത്തോട് ഗുഡ്‌ബൈ പറഞ്ഞ് യുഡിഎഫിലേക്കെത്തും. വിഡി സതീശന്‍ പറഞ്ഞു.

ഇപ്പോഴുള്ളത് ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനേക്കാള്‍ നന്നായി അവര്‍ സ്വപ്‌നം കാര്യങ്ങള്‍ നടപ്പാക്കാനുള്ള മുന്നണി യുഡിഎഫാണെന്ന ഉറപ്പ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നോ ഇന്നലെയോ അല്ല കുറേ മാസങ്ങളായി അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. മാനിഫെസ്റ്റോ തയ്യാറാക്കുന്നതില്‍ അടക്കം അവരുടെ കൂടി പങ്കാളിത്തമുണ്ട്. അവര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അത് സസ്‌പെന്‍സാണ്.

പി വി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖര്‍ നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കും. ഇതില്‍ സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ സഖ്യകക്ഷികളാണ്. എന്‍ഡിഎ വിട്ട് യുഡിഎഫുമായി സഹകരിക്കാന്‍ കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്നണിയോഗം ചര്‍ച്ച ചെയ്താണ് ഈ മൂന്നു പാര്‍ട്ടികളെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

എല്ലാവരും നിരുപാധികമായിട്ടാണ് യുഡിഎഫില്‍ ചേരാന്‍ മുന്നോട്ടു വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരടക്കമുള്ളവരുമായും ചര്‍ച്ച നടത്തും. മറ്റൊരു പാര്‍ട്ടിയുമായും യുഡിഎഫ് ചര്‍ച്ച നടത്തുന്നില്ല. ജനുവരി 15 ന് മുമ്പ് മുന്നണി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നാണ് ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി, അതത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കണമെന്നാണ് തീരുമാനം.

ഫെബ്രുവരി ആദ്യവാരം മുതല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ജാഥ നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വെറുമൊരു രാഷ്ട്രീയ ജാഥ ആയിരിക്കില്ല. കേരളത്തിന്റെ വികസനത്തിനായി ഒരു മുന്നണിയും പറയാത്ത നിരവധി പരിപാടികളാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുക. അതിനെ ജനകീയവല്‍ക്കരിക്കുന്ന ഒരു ജാഥ കൂടിയായിരിക്കും അത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിങ്ങലായി വിനീതിന്റെ വാക്കുകള്‍
പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ, കോര്‍പ്പറേഷനിലോ ഒന്നിലും, പ്രാദേശിക സര്‍ക്കാരുണ്ടാക്കാന്‍ സിപിഎമ്മുമായോ ബിജെപിയുമായോ ഒരു തരത്തിലുള്ള ഉടമ്പടിയും പാടില്ലെന്ന കര്‍ശന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തോല്‍വിയില്‍ നിന്നും പാഠം പഠിക്കാതെ അസഹിഷ്ണുതയോടെ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. സിപിഎമ്മുകാരോട് ആയുധം താഴെ വെയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയണം. ബോംബും കൈവാളും കരിങ്കല്ലുമായാണ് സിപിഎം തോല്‍വിയെ മറികടക്കാന്‍ എത്തിയിട്ടുള്ളത്. അത് ഇതിനേക്കാള്‍ വലിയ തോല്‍വിയിലേക്ക് സിപിഎമ്മിനെ കൊണ്ടുപോകുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


MORE LATEST NEWSES
  • സാരഥി സംഗമം
  • ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം
  • വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു
  • അജ്ഞാത വന്യജീവി കോഴികളെ കൊന്നു
  • വടകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
  • പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
  • കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 
  • പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
  • ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍
  • റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും;10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
  • കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ അവിലും മലരും പഴവും വച്ച് സിപിഎം നേതാവിന്‍റെ ഭീഷണി
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്
  • മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
  • ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി
  • സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
  • കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത് ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്
  • ഭാര്യയെ വീഡിയോ കോൾ ചെയ്തു, കഴുത്തിൽ കുരുക്ക് മുറുക്കി; അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്
  • ഇൻസ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു 19-കാരൻ അറസ്റ്റിൽ
  • സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ
  • ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്
  • 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
  • മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
  • കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍
  • സ്കൂൾ വിട്ട് വരികയായിരുന്നു കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
  • ശബരിമല വിമാനത്താവളം; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
  • അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
  • ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
  • മരണ വാർത്ത
  • അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ല; കർശനമായി നടപ്പിലാക്കും: മന്ത്രി ശിവന്‍കുട്ടി
  • ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം
  • കോഴിക്കോട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ
  • ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും കയ്യേറ്റം
  • വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
  • എസ്.ഐ.ആര്‍: കേരളത്തില്‍ അജ്ഞാത വോട്ടര്‍മാര്‍ കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍
  • ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും,
  • യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
  • പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
  • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
  • മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ.
  • കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ
  • നിര്യാതനായി
  • ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും
  • വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു
  • കട്ടയാട് വീണ്ടും പുലിശല്യം രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ നായയെയും പുലി പിടിച്ചു
  • യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ