ദുബായ്: അവധി തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 2500 - 3000 ദിർഹമാണ് ചെലവ്. 61,000 - 74,100 രൂപ വരെ.
4 പേരുടെ കുടുംബമാണു യാത്ര ചെയ്യുന്നതെങ്കിൽ പോയി വരാൻ 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപവരെ ചെലവു വരും. ഏറ്റവും ചെലവ് കുറഞ്ഞ ബജറ്റ് എയർ ലൈനുകളിലെ നിരക്കാണിത്. എമിറേറ്റ്സ് പോലെ വിദേശ കമ്പനികളുടെ വിമാനത്തിൽ നിരക്ക് ഇതിലും വർധിക്കും.
കേരളത്തിലേക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കും നിരക്കു വർധിച്ചു. അതേസമയം, ദുബായിൽ നിന്ന് കെയ്റോ, ഇസ്താംബൂൾ, മാലെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 1200 1300 ദിർഹത്തിനു പോയി വരാം.