കണ്ണോത്ത്: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് (SAHS) 1986-ലെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്റ്റേജിന്റെ ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുളിക്കൽ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.
പഠിച്ച വിദ്യാലയത്തിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.അസിസ്റ്റന്റ് മാനേജർ റവ. ഫാ. എബിൻ മാടശ്ശേരി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ. റോഷിൻ മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്. അഭിലാഷ് ജേക്കബ് അധ്യക്ഷത വഹിച്ചു. 1986 ബാച്ചിനെ പ്രതിനിധീകരിച്ച്. ബെന്നി ജോസഫ് ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്യാർത്ഥി പ്രതിനിധി കുമാരി ഹന്ന ശ്രേയ അനിൽ ചടങ്ങിൽ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി. രാജേഷ് മാത്യു നന്ദി രേഖപ്പെടുത്തി. വിദ്യാലയത്തിന് വലിയൊരു സ്നേഹോപഹാരം നൽകിയ 1986 ബാച്ചിനോടുള്ള നന്ദിയും സ്നേഹവും സ്കൂൾ അധികൃതർ അറിയിച്ചു.