കോഴിക്കോട്: സ്കാനിങ്ങിന് മുമ്പ് രോഗി അഴിച്ചുവെച്ച അഞ്ചു പവന്റെ സ്വർണമാല തിരിച്ചുവന്നപ്പോൾ കാണാനില്ല. വടകരയിലെ ബേബി മെമ്മോറിൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ സമീറയുടെ മാലയാണ് കാണാതായത്.
സ്കാനിങ് മുറിയിലെ ബെഡിലാണ് സമീറ മാല അഴിച്ചുവെച്ചത്. സ്കാനിങ് കഴിഞ്ഞ് മാലയെടുക്കാനായി എത്തിയപ്പോഴാണ് നഷ്ടപ്പെട്ടുവെന്ന വിവരം മനസിലായത്. അഴിച്ചുവെച്ച സ്ഥലത്ത് മാലയുണ്ടായിരുന്നില്ല. തുടർന്ന് സമീറ വടകര പൊലീസിൽ പരാതി നൽകി. പരാതിയിൽ ഭാരതീയ ന്യായ സംഹിത 305 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ആശുപത്രി ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഡിസ്ചാർജ് ചെയ്തെങ്കിലും സ്വർണമാല തിരികെ കിട്ടാതെ വീട്ടിൽ പോകില്ലെന്ന് സമീറ വാശിപിടിച്ചു. പിന്നീട് പൊലീസ് അനുനയിപ്പിച്ച ശേഷമാണ് അവർ ആശുപത്രി വിട്ടത്