ഡല്‍ഹി:ഡല്‍ഹിയിലെ ലജ്പത് നഗര്‍ പ്രദേശത്ത് തിങ്കളാഴ്ച ബജ്രംഗ് ദള്‍ അംഗങ്ങള്‍ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചതായി ആരോപിക്കുകയും അവരെ മതപരിവര്‍ത്തനം ആരോപിച്ച് പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ഡല്‍ഹി ലജ്പത് നഗറില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകള്‍. കരോള്‍ തടഞ്ഞ ബജ്‌റംഗ് ദള്‍ അംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് നടപടി.
സാന്താ തൊപ്പികള്‍ ധരിച്ച് ആളുകളുമായി ഇടപഴകുന്നത് മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുസ്ഥലത്ത് നടക്കരുതെന്നും പ്രവര്‍ത്തകര്‍ പരോള്‍ സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചത്.
വീഡിയോയില്‍ സാന്താക്ലോസ് ധരിച്ച സ്ത്രീകളെയും കുട്ടികളെയും കാണാം. വീഡിയോയില്‍ ചൂടേറിയ വാഗ്വാദങ്ങളും കാണാം. പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ അസ്വസ്ഥരാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ കരോള്‍ സംഘത്തിന് നേരെ കയ്യേറ്റ ശ്രമമുമുണ്ടായെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക പെലിസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടില്ല.
ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിരവധി അതിക്രമങ്ങള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പൊതു ഇടങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണവും നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ പാലക്കാട്ടും ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തെ അക്രമിച്ചിരുന്നു. അവരുടെ ബാന്‍ഡ് ഉള്‍പെടെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒരു ബി.ജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.