കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ഇഡി സ്വർണക്കൊള്ളയുമായി മുന്നോട്ട് പോവുകയാണ്. ഉടൻതന്നെ കേസിൽ ഇസിഎൊർ രജിസ്റ്റർ ചെയ്യുക. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തായാറെന്ന് അറിയിക്കുന്നത്. കോടതി നിർദേശിച്ചാൽ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വർണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളിൽ കേസുമായി ബന്ധമുണ്ട്. അതിനാൽ നിലവിലെ എസ്‌ഐടിയ്ക്ക് കേസ് അന്വേഷിക്കാൻ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന അഭിപ്രായം ഉയർന്നത്.
അതേസമയയം ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതൽ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാൽ ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വർണ്ണം പ്രതികൾ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്.