മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി
ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ അസുഖം പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരം അവശനായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ചന്ദ്രൻ്റെയും സാവിത്രിയുടെയും ജീവൻമകനാണ്. സഹോദരങ്ങൾ: അജിത്ത്, അഖിൽ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.