കണ്ണൂർ :മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പടിക്കച്ചാൽ സ്വദേശിയായ അമ്മയും ഒരു കുട്ടിയും മരിച്ചു. മറ്റൊരുകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എടയന്നൂർ ഹൈസ്കൂളിന് സമീപം ആണ് അപകടം. അപകടത്തിൽ പരിക്കു പറ്റിയവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമ്മയും ഒരു കുട്ടിയും മരിച്ചു