ദുബായ്: കൊടുവള്ളി സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (22) യാണ് മരിച്ചത്. യുഎഇയിലെ അൽഐനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: മറിയ തടത്തിൽ. പിതാവ്: ഇബ്രാഹിം പറശ്ശേരിമുക്ക് നരിക്കുനി. സഹോദരി: ഷറിൻ ഫർസാന. ഖബറടക്കം അൽഐനിൽ നടക്കും.