ഇനി പൊന്നിന് ലക്ഷക്കണക്കിന്റെ കാലം; ഇന്നും വര്‍ധന
കഴിഞ്ഞ ദിവസം പവന്‍ വില 'ഒരുലക്ഷം രൂപ' എന്ന നിര്‍ണായക മാന്ത്രികസംഖ്യ പിന്നിട്ട പൊന്ന് ഇന്നും കുതിപ്പ് തുടരുകയാണ്. ഇന്നും വില വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപയും കൂടി.
കഴിഞ്ഞ ദിവസം ഒരു പവന് വില 1,01,600 രൂപയിലെത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പവന്‍ വില 'ഒരുലക്ഷം രൂപ' എന്ന നിര്‍ണായക മാന്ത്രികസംഖ്യ പിന്നിട്ടത്. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപ നിരക്കില്‍ മാത്രമായിരുന്ന വിലയാണ് ഏറക്കുറെ ഒറ്റവര്‍ഷം കൊണ്ട് ലക്ഷം പിന്നിട്ടിരിക്കുന്നത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപയും കൂടി.. ഇതോടെ 22 കാരറ്റ് പവന്‍ വില 1,01,880 ആയി.
24 കാരറ്റ്
ഗ്രാമിന് 38 രൂപ കൂടി 13,893
പവന് 304 രൂപ കൂടി 1,11,144
22 കാരറ്റ്
ഗ്രാമിന് 35 രൂപ കൂടി 12,735
പവന് 280 രൂപ കൂടി 1,01,880
18 കാരറ്റ്
ഗ്രാമിന് 29 രൂപ കൂടി 10,420
പവന് 232 രൂപ കൂടി 83,360.