കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു.സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. ലഹരികേസിൽ പിടിയിലായ തൻസീറാണ് ആക്രമിച്ചത്.
ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സെല്ലിന് പുറത്ത് ഇറങ്ങിയ തൻസീറിനോട്
അകത്ത് കയറാൻ റിജുമോൻ എന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ തൻസീർ ഇരുമ്പ് മൂടി കൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിച്ചു. ചോദ്യം ചെയ്യാൻ എത്തിയ സഹ ഉദ്യോഗസ്ഥൻ ബിനു നാരായണന്റെ കൈ തിരിച്ച് ഒടിച്ചു. കൂടുതൽ പൊലീസുകാർ എത്തിയാണ് തൻസീറിനെ പിടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ 6 ഓളം വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ലഹരി കേസിലാണ് തൻസീർ ജയിലിൽ കഴിയുന്നത്.