കോഴിക്കോട്: ഫറൂഖ് ചാലിയം റൂട്ടിൽ കരുവൻതിരുത്തിയിൽ പിക്കപ്പ് വനും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഒരാൾ മരണപ്പെട്ടു. ചെറുവണ്ണൂർ കണ്ണാടിക്കൽ സ്വദേശി മേത്തലകത്ത് മുഹമ്മദ്കോയ (69)ആണ് മരണപ്പെട്ടത്.
കരുവൻതുരുത്തിയിൽ നിന്നും സ്കൂട്ടറിൽ ചെറുവണ്ണൂരിലേക്ക് വരുന്നതിനിടെ എതിരെ വന്ന ദോസ്ത് പിക്കപ്പ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെ മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് 11 മണിയോടെയാണ് സംഭവം.