കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. റെഡ് ലൈറ്റ് തെളിയിച്ചാണ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ നിര്‍ത്തിച്ചത്. എറണാകുളം- പൂണെ എക്സ്പ്രസാണ് നിർത്തിച്ചത്. ഇരുവരേയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.