കൽപ്പറ്റ: കൽപ്പറ്റയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു.പടിഞ്ഞാറത്തറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ പൊഴുതന സ്വദേശി ഷമീർ അലിക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12:30 ഓടെ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ രണ്ടുപേരാണ് തന്നെ മർദ്ദിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്