പയമ്പ്ര: ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികം 2K25@10 ആദായ നികുതി തർക്ക പരിഹാര സമിതി അംഗം, പി. എൻ. ദേവദാസൻ, ഐ. ആർ. എസ് (റിട്ട.)ഉദ്ഘാടനം ചെയ്തു. "പെര " പ്രസിഡന്റ് കെ. സി. ഭാസ്കരൻ അധ്യക്ഷനായി. റിട്ടയേർഡ് ജില്ലാ ജഡ്ജി കെ. കെ. കൃഷ്ണൻ കുട്ടി, സ്നേഹപ്രഭ , സ്വിമ്മിംഗ് അക്കാദമി വെള്ളനൂർ എന്നിവർ മുഖ്യാതിഥി കളായി. വാർഡ് അംഗങ്ങളായ സരിത. വി, മുനീർ വട്ടക്കണ്ടി ശശികല പുനപ്പോത്തിൽ എന്നിവരും, രാഗേഷ് കെ. പി, ഗംഗാധരൻ നായർ പി., ചന്ദ്രൻ, ഹരീഷ് കുമാർ വി. എം, മനോജ് കുന്നത്താക്കിൽ, ഷൈജ സുജീഷ്, എന്നിവരും സംസാരിച്ചു. ഡോ. ഹരികൃഷ്ണൻ, സന്തോഷ് ചെറുവോട്ട്, പ്രജിത്ത് ഇ. ടി. എന്നിവരെ ആദരിച്ചു. കലാ കായിക വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. കൂടാതെ വിവിധ കലാ പരിപാടികളും അരങ്ങേറി.