ക്രിസ്മസ് തലേന്ന് ഉൾപ്പെടുന്ന നാല് ദിവസത്തെ കണക്കിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ ദിവസങ്ങളിൽ 332.62 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 18.99 ശതമാനം വർധനയെന്ന് ബവ്കോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
78.90 കോടിയുടെ മദ്യം വിറ്റ തൃശൂരിലെ ചാലക്കുടി ഔട്ട്‌ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത്. 68.73 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പഴയ ഉച്ചക്കടയിലെ ഔട്ട്‌ലെറ്റ് രണ്ടും 66.92 കോടിയുടെ മദ്യം വിറ്റ എറണാകുളം കടവന്ത്രയിലെ ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്തുമാണ്.
മുപ്പത് ഔട്ട്‌ലെറ്റുകളാണ് ഈ ദിവസങ്ങളിൽ നാൽപ്പത് കോടിയിലേറെ രൂപയുടെ മദ്യം വിറ്റത്.