കൊച്ചി: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റുമാരാണ് ഇന്ന് നിശ്ചയിക്കപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. വിമതന്മാരും സ്വതന്ത്രരുമാകും പല സ്ഥലങ്ങളിലും നിര്‍ണായകമാകുക. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടേയും നഗര സഭകളുടേയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു.