താമരശ്ശേരി:അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം
ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല.
മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.
അതേസമയം ചുരത്തിൽ ഇന്നും വാഹന തിരക്ക് കൂടുതലായതിനാൽ ഒന്നാം വളവ് മുതൽ തകരപ്പാടി വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്