നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ വിനിഷ ഷൈജുവിനെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എട്ടു വീതം സീറ്റുകൾ നേടി തുല്യനിലയിലായപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. വാർഡ് 11-ൽ എഴുകുളത്ത് നിന്നും വിജയിച്ച ജനപ്രതിനിധിയാണ് വിനിഷ ഷൈജു.
പഞ്ചായത്ത് രൂപീകരിച്ച മുതൽ ഇതുവരെയും ഭരണം എൽഡിഎഫിനായിരുന്നു. ഇത്തവണ 8 സീറ്റുകൾ നേടി നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലേറിയത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. എൽഡിഎഫിൽ ലീല പാടിക്കരയും യുഡിഎഫിൽ സമീറയാണ് മത്സര രംഗത്തുള്ളത്.