കോഴിക്കോട്: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ 63 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണസമിതി അധികാരത്തിലേറി. മുസ്ലിം ലീഗിലെ അഡ്വക്കറ്റ് നൂറുദ്ദീൻ ചെറുവറ്റ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 21 സീറ്റിൽ 11 എണ്ണം നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്.
പതിനഞ്ചാം വാർഡിൽ നിന്നും 35 വോട്ടിന്റെ അട്ടിമറി ജയം നേടിയാണ് നൂറുദ്ധീൻ ചെറുവറ്റ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത്. വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ വിഷ്ണുപ്രിയ ചുമതല ഏൽക്കും.