പുതുപ്പാടി* പുതുപ്പാടിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് വമ്പന്‍ പ്രഖ്യാപനങ്ങളുമായി പുതുപ്പാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാംകുഴി അധികാരമേറ്റു. വൈസ് പ്രസിഡണ്ടായി നജ്മുന്നിസ ഷെരീഫും അധികാരമേറ്റു.
വയനാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയില്‍ പുതുപ്പാടിയെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. നോളെജ്സിറ്റി, എബിസി ജെല്‍ തടാകം, ചുരം എന്നിവയോട് ചേര്‍ന്ന് പഞ്ചായത്തിലെ വനപര്‍വ്വം, കക്കാട് ടൂറിസ്റ്റ് കേന്ദ്രങ്ങളും മരുതിലാവ്, മൈലള്ളാംപാറ തുടങ്ങിയ പ്രദേശങ്ങളെ ചേര്‍ത്ത് മണ്‍സൂണ്‍ ടൂറിസത്തിനും ഫാം ടൂറിസത്തിനും പ്രാധാന്യം നല്‍കി വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതുപ്പാടിയിലെ ഹോട്ടല്‍, റിസോര്‍ട്ടുകളോട് ചേര്‍ന്ന് ഗ്രാമ പഞ്ചായത്ത് കോര്‍ഡിനേഷന്‍ തുടങ്ങുകയും പൊതു/സ്വകാര്യ പങ്കാളിത്തത്തോടെ മാര്‍ക്കറ്റിങ്ങും പ്രമോഷനും നടത്തുമെന്നും ബിജു താന്നിക്കാം കുഴി അറിയിച്ചു.
പഞ്ചായത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൃഷി വകുപ്പും യുവജന, വനിതാ സംഘടനകള്‍, കുടുംബശ്രീകള്‍ മുഖാന്തിരം അടുക്കളത്തോട്ടം പദ്ധതികള്‍ കാര്യക്ഷമമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജീവിത ശൈലീ രോഗ നിര്‍ണയം എല്ലാ വാര്‍ഡിലും എല്ലാ വര്‍ഷവും നടത്തും. രോഗങ്ങള്‍ മൂര്‍ച്ചിക്കുന്നതിന് മുമ്പ് കൃത്യമായ രോഗനിര്‍ണയം നടത്താന്‍, പഞ്ചായത്തിന്‍റെ കീഴിയുള്ള ആരോഗ്യ പ്രവര്‍ത്തകരെ കൃത്യമായി ഉപയോഗിക്കും.
പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ സംരംഭക ക്ളാസ്സുകള്‍ സംഘടിപ്പിക്കും. യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സബ്സിഡി അടക്കം കൃത്യമായ ബോധവല്‍ക്കരണം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തും.