2025 ൽ കേരളത്തെ ഞെട്ടിച്ചത് 283 കൊലപാതകങ്ങള്‍

Dec. 28, 2025, 7:39 a.m.

തിരുവനന്തപുരം: കേരള പോലീസിന്റെ കണക്കനുസരിച്ച് 2025 ഒക്ടോബർ വരെ 283 കൊലപാതകങ്ങളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024-ൽ ഇത് 335 ആയിരുന്നു. പ്രതിവർഷം ശരാശരി 300-ൽപ്പരം കൊലപാതകങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ വർഷവും കണക്കുകൾ തമ്മിൽ വലിയ അന്തരം ഉണ്ടായിട്ടില്ല. എന്നാൽ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന 'ഫാമിലി സൈഡ്' കൊലപാതകങ്ങൾ ഈ വർഷം 80-ൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാലിത് പൂർണമായ കണക്കല്ല. കേരളത്തിൽ വർഷംതോറും ശരാശരി 300 മുതൽ 350 വരെ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഇതിൽ ഏകദേശം 25% മുതൽ 35% വരെ കേസുകൾ കുടുംബാംഗങ്ങളോ ഉറ്റബന്ധുക്കളോ പ്രതികളായവയാണ്. അച്ഛനെയോ അമ്മയെയോ മക്കൾ കൊലപ്പെടുത്തിയ സംഭവങ്ങളിലെല്ലാം ലഹരിയുടെ സ്വാധീനം വലിയ തോതിൽ ഉണ്ടായിരുന്നു. വസ്തു തർക്കങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾക്ക് പുറമെ, ദാമ്പത്യ ബന്ധത്തിലെ തർക്കങ്ങളും പ്രണയബന്ധം വേർപിരിയുന്നതും കൊലപാതകങ്ങളിൽ കലാശിക്കുന്നത് 2025 ലും പലയിടത്തായി ആവർത്തിക്കപ്പെട്ടു.

പാലക്കാട് നെന്മാറയിൽ പരോളിലിറങ്ങിയ ചെന്താമര എന്ന പ്രതി അയൽവാസിയായ 55-കാരനെയും അദ്ദേഹത്തിന്റെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത് 2025 ൽ കേരളത്തെയാകെ ഞെട്ടിച്ച ഇരട്ടക്കൊലപാതകമായിരുന്നു. തൻ്റെ കുടുംബജീവിതം തകർത്തതിനുള്ള പ്രതികാരമെന്നാണ് ഇതേക്കുറിച്ച് ചെന്താമര പൊലീസിന് നൽകിയ മൊഴി. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ജനുവരിയിലായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായി ഋതു മൊഴി നൽകിയത്.

ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിൽ നടന്ന കൊലപാതകത്തിന് പിന്നിൽ ലഹരിയുടെ അടയാളങ്ങൾ ആഴത്തിൽ പതിഞ്ഞിരുന്നു. 23-കാരനായ അഫാനാണ് തൻ്റെ പെൺസുഹൃത്ത് ഫർസാന, തൻ്റെ സഹോദരൻ അഫ്‌സാൻ, മുത്തശ്ശി സൽമ ബീവി, അമ്മാവൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെ വധിച്ചത്. കോഴിക്കോട് താമരശ്ശേരിയിൽ ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ 25കാരൻ ആഷിഖും ലഹരിക്ക് അടിമയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സുബൈദയെയാണ് ആഷിഖ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളായ ആറ് പേർ ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയത്. വർഷാവസാനത്തിലേക്ക് എത്തുമ്പോൾ പയ്യന്നൂർ രാമന്തളിയിലെ കൂട്ട ആത്മഹത്യയാണ് വാർത്തകളിൽ നിറഞ്ഞ മറ്റൊരു കൊലപാതക വാർത്ത. രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിന് സമീപം കോയിത്തട്ട താഴത്തെ വീട്ടിൽ ഉഷ, മകൻ കലാധരൻ, കലാധരൻ്റെ മക്കളായ ഹിമ, കണ്ണൻ എന്നിവരുമാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഉഷയും കലാധരനും തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. കലാധരനും ഭാര്യ നയൻതാരയുമായുള്ള തർക്കങ്ങളെ തുടർന്ന് മക്കളായ 2 പേരെയും നയൻതാരയ്ക്ക് ഒപ്പം വിടാനുള്ള കോടതി വിധി നടപ്പാകാതിരിക്കാനാണ് ഈ കൂട്ട ആത്മഹത്യ നടത്തിയത്. ഏറ്റവുമൊടുവിൽ കേരളത്തിന് അപമാനിച്ച് തലകുനിക്കാൻ കാരണമായ ആൾക്കൂട്ട കൊലപാതകത്തിന് വീണ്ടും പാലക്കാട് സാക്ഷിയായതുമുണ്ട്. മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളി രാംനാരായണൻ ബഗേലിനെയാണ് അട്ടപ്പള്ളത്ത് ഒരു സംഘമാളുകൾ മർദിച്ച് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിര മുതൽ രാമന്തളിയിൽ മരിച്ച കണ്ണനെന്ന രണ്ട് വയസുകാരൻ വരെ ഉറ്റവരാൽ മരിക്കാൻ വിധിക്കപ്പെട്ടവരായി 2025 നെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലും നീതിനിർവഹണത്തിലും ആരോഗ്യരംഗത്തും രാജ്യത്ത് തന്നെ മുന്നിൽ നിൽക്കുമ്പോഴാണ് ഉറ്റവരാൽ കൊല്ലപ്പെടുന്ന സംഭവങ്ങളുടെ തുടർക്കഥ കേരളത്തിലുണ്ടാവുന്നത്.


MORE LATEST NEWSES
  • സമസ്ത ശതാബ്ദി സന്ദേശയാത്ര; പ്രൗഢ പ്രയാണത്തിന് ഇന്ന് സമാപ്തി
  • നെടുമ്പാശേരിയിൽ 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
  • ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി
  • ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
  • സുഹാനായ് തെരച്ചിൽ തുടരും,
  • പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍ കായിക പരിശീലകന്‍ പിടിയില്‍
  • കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • വള്ളിക്കുന്ന് ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു.
  • വന്‍ പ്രഖ്യാപനങ്ങളുമായി പുതുപ്പാടി പുതിയ ഭരണസമിധി അധികാരമേറ്റു
  • പാവങ്ങാട് അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണവും പണവും കവർന്നു.
  • എളേറ്റിൽ സ്വദേശിനിയായ വീട്ടമ്മ ട്രൈയിൻ തട്ടി മരിച്ചു.
  • ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
  • കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം
  • നാരങ്ങാത്തോട് മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി*
  • കുരുവട്ടൂരിൽ 63 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ
  • ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്
  • പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കഴത്തിൽ മുങ്ങി മരിച്ചു
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസീന സിയ്യാലിയെ തിരഞ്ഞെടുത്തു
  • വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം കേമ്പ് സമാപിച്ചു
  • എ.ഐ ചിത്രം പങ്കുവച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍.സുബ്രഹ്മണ്യനെ വിട്ടയച്ചു
  • ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ
  • വിദേശ ഫണ്ട് വാങ്ങുന്ന എൻ.ജി.ഒകൾക്ക് നോട്ടിസ്; റദ്ദാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്
  • കുതിപ്പ് തുടർന്ന് സ്വർണവില; പവന് 880 രൂപ കൂടി
  • നന്മണ്ടയിൽ യുഡിഎഫിലെ വിനിഷ ഷൈജു പ്രസിഡണ്ട്
  • ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ രണ്ടാം തവണയും നഗരസഭാ ചെയര്‍മാന്‍
  • ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപണം; യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി
  • ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
  • തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
  • ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു.
  • എസ്.ഐ.ആറിൽ ‘ഡബിൾ പണി’; കരട് പട്ടികയിലും ഇരട്ടിപ്പ്
  • നിലമ്പൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആയുധവുമായി എത്തി ആംബുലെൻസ് ഡ്രൈവറുടെ പരാക്രമം
  • ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം
  • പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം
  • അമിത നിരക്ക് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
  • കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവൻ മേയർ
  • പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി
  • കണ്ണൂരിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ
  • താമരശ്ശേരി നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് നാലു പേർക്കു പരിക്ക്
  • പത്തനംതിട്ട,കൊല്ലം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തി
  • കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി
  • ക്രിസ്മസ് ആഘോഷം: 4 ദിവസം 332.62 കോടിയുടെ മദ്യവിൽപന
  • കോഴിക്കോട് പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
  • ചോദ്യം ചെയ്തത് ഡി.മണിയെ തന്നെ; സ്ഥിരീകരിച്ച് എസ്‌ഐടി, തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ നിർദേശം
  • കെട്ടിട ഉടമയുടെ ഭാര്യക്ക് നഗരസഭ അധ്യക്ഷ സ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പിള്ളിക്ക് എംഎൽഎ ഓഫീസ് നഷ്ടമായി
  • വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയര്‍; കൊല്ലത്ത് ചരിത്രം തിരുത്തി ഹഫീസ്
  • പെര " ദശ വാർഷികം, ആഘോഷിച്ചു.
  • കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു
  • സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാം, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
  • തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ടു
  • തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയില്‍ ഇടിച്ച് അപകടം.